19 June Wednesday

'എല്ലാം ഐസക്കിനോട് തന്നെ ചോദിക്കാമല്ലോ': ബജറ്റ് സംശയങ്ങള്‍ക്ക് ധനമന്ത്രി നേരിട്ട് മറുപടി നല്‍കും; ശ്രദ്ധ നേടി കാര്‍ട്ടൂണ്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019

തിരുവനന്തപുരം> ബജറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ധനമന്ത്രി തോമസ് ഐസക്ക് നേരിട്ട് മറുപടി നല്‍കും. ശനിയാഴ്ച രാത്രി 8 മണി മുതല്‍ സിപിഐ എം  കേരള എന്ന  ഫേസ്‌ബുക്ക് പേജിലാണ് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക്   തത്സമയം മന്ത്രി  മറുപടി നല്‍കുക.

പരിപാടിയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ കാര്‍ട്ടൂണും പുറത്തിറക്കി. വില കൂടുന്ന ബജറ്റാണല്ലോ എന്ന ചോദ്യത്തിന് മന്ത്രിയോട് നേരിട്ട് തന്നെ ചോദിക്കാമല്ലോ എന്ന് മറുപടി നല്‍കുന്ന തരത്തിലാണ് കാര്‍ട്ടൂണ്‍ തയ്യാറാക്കിയിരിക്കുന്നത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top