11 October Friday

കാട്ടുപന്നി കുറുകെച്ചാടി; സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ആങ്ങമുഴി > പത്തനംതിട്ട സീതത്തോടിൽ കാട്ടുപന്നി കുറുകെച്ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിക്ക് ​പരിക്ക്. ആങ്ങമുഴി തടത്തിൽ വീട്ടിൽ പ്രിയ (39) ആണ് അപകടത്തിൽപെട്ടത്. ചിറ്റാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്സ് ആണ്.

ശനിയാഴ്ച രാവിലെ ആങ്ങമുഴി വീട്ടിൽ നിന്നും ചിറ്റാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോട്ട് പോകുന്നവഴി ഡെൽറ്റ പടിക്ക് സമീപം രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിന് മുന്നിലേക്ക് കാട്ടു പന്നി ചാടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ മറ്റ് യാത്രക്കാരാണ് പ്രിയയെ ചിറ്റാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.

തോളെല്ലിന് പരിക്ക് ഉണ്ടായതിനെത്തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുൻപും  ഈ സ്ഥലത്ത് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top