19 September Thursday

കേരളത്തിൽനിന്നുള്ള ഓരോവിളിയും ആത്മധൈര്യം പകരുന്നു; സന്ദർശനത്തിന‌് പ്രേരിപ്പിച്ചത‌് മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം: ശ്വേത ഭട്ട‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

തിരുവനന്തപുരം>  നീതി തേടിയുള്ള പോരാട്ടത്തിൽ കേരളം വലിയ കരുത്താണ‌് തനിക്കും കുടുംബത്തിനും പകരുന്നതെന്ന‌് സഞ‌്ജീവ‌് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട‌ും മകൻ ശാന്തനു ഭട്ടും. ഓരോ രണ്ട‌് മിനിറ്റിലും എനിക്ക‌് കേരളത്തിൽനിന്നും കോൾ വരും. ഭാഷയുടെ അതിർവരമ്പുകൾ ദേഭിച്ച‌് ആത്മാർഥത തുടിക്കുന്ന ശബ്ദത്തിൽ വിളിക്കുന്നയാൾ പറയും  ‘ശ്വേതാജി, മി ഫ്രം കേരള സപ്പോർട‌്’. ആ ചെറിയ വാക്കുകൾ വലിയ ഊർജമാണ‌് നൽകുന്നത‌്. സഞ‌്ജീവിനായുള്ള പോരാട്ടം വർധിതാവേശത്തോടെ തുടരുന്നതിന‌് കേരളത്തിൽനിന്നും ഇത്തരം ഫോൺ കോളുകൾ വലിയ ആത്മബലമാണ‌് നൽകുന്നത‌്–-ശ്വേത ഭട്ട‌് മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

‘കേരളം എനിക്കും കുടുംബത്തിനും വളരെ പ്രിയപ്പെട്ടതാണ‌്. വിദ്യാഭ്യാസത്തിലും പുരോഗമന ചിന്തയിലും ആത്മാർഥതയിലും കരളുറപ്പിലും മുന്നിൽ നിൽക്കുന്ന കേരളീയർ നൽകുന്ന പിന്തുണ വളരെ വലുതാണ‌്. കേരള സർക്കാരിന്റെ ധീരമായ നിലപാടുകളെ പ്രതീക്ഷയോടെയാണ‌് കാണുന്നത‌്. കേരളം ഒരു ബദലാണ്. ഇത്തരം വിഷയങ്ങളിൽ കേരള മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് സന്ദർശനത്തിന് പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ആവേശകരമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് നൂറു ശതമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു. രാജ്യത്തെ സത്യസന്ധമായും ധീരതയോടെയുമായാണ‌് സഞ‌്ജീവ‌് ഭട്ട‌് സേവിച്ചത‌്. ഗുജറാത്ത‌് വംശഹത്യയുമായി ബന്ധപ്പെട്ട‌് കണ്ടെത്തിയ സത്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ‌്  ബിജെപി സർക്കാരിന്റെ വേട്ടയാടൽ ആരംഭിച്ചത‌്.

ജയിലിലും കടുത്ത മനുഷ്യാവകാശ ലംഘനമാണ‌് സഞ‌്ജീവ‌് നേരിടുന്നത‌്. ചികിത്സ ഉൾപ്പെടെ നിഷേധിക്കുന്നു. രാജ്യത്തെ ശബ്ദം ഇല്ലാത്തവർക്ക‌് വേണ്ടിയാണ‌് അദ്ദേഹം ശബ്ദം ഉയർത്തിയത‌്–- ശ്വേതഭട്ട‌് പറഞ്ഞു. പോരാട്ടത്തിന‌് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, ഡിവെഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌്  പി എ മുഹമ്മദ‌് റിയാസ‌്, പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല എന്നിവരുമായി ശ്വേത ഭട്ട‌് കൂടിക്കാഴ‌്ച നടത്തി. എല്ലാവിധ പിന്തുണയും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ  ഉറപ്പ‌് നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top