09 August Tuesday

ജനകീയ പ്രശ്നങ്ങള്‍ക്ക് പുല്ലുവില; സ്വപ്‌നയ്ക്കുപിന്നാലെ സ്വപ്‌നം കണ്ട്

കെ ശ്രീകണ്‌ഠൻUpdated: Friday Jul 1, 2022

തിരുവനന്തപുരം
കള്ളക്കടത്ത്‌ കേസ്‌ പ്രതിയുടെ ജൽപ്പനങ്ങൾ ദിവസേന പ്രതിപക്ഷം രാഷ്‌ട്രീയ ചർച്ചയ്‌ക്ക്‌ വിഷയമാക്കുന്നത്‌ വിഷയദാരിദ്ര്യംമൂലം. സ്വപ്‌നയുടെ മൊഴിയിൽ സിബിഐ വരട്ടെ എന്ന്‌ പറയുന്ന വി ഡി സതീശൻ ഉന്നംവയ്‌ക്കുന്നത്‌ സോളാർ പീഡന കേസിൽ സിബിഐയുടെ അന്വേഷണ നിഴലിൽ നിൽക്കുന്ന ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ അടക്കമുള്ള സ്വന്തം നിരയെയാണ്‌.

  സെക്രട്ടറിയറ്റിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന സ്വപ്‌നയുടെ ആവശ്യത്തെ പിന്തുണച്ച പ്രതിപക്ഷം ശരിക്കും അപഹാസ്യരാവുകയാണ്‌. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഐഎ രണ്ടു വർഷംമുമ്പ്‌ പകർത്തിയെടുത്ത സിസിടിവി ദൃശ്യങ്ങളാണ്‌ വീണ്ടും പുറത്തുവിടണമെന്ന്‌ വി ഡി സതീശൻ ആവശ്യപ്പെടുന്നത്‌. ഇഡി അടക്കമുള്ള ഏത്‌ ഏജൻസിക്കും സിസിടിവി ദൃശ്യങ്ങൾ എൻഐഎയിൽനിന്ന്‌ കിട്ടും. ഈ യാഥാർഥ്യം മറച്ചുവച്ചാണ്‌ സംഘപരിവാർ തിരക്കഥ ഏറ്റെടുത്ത്‌ പുകമറ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നത്‌.
  സോളാർ ലൈംഗിക പീഡന കേസ്‌ ഓർമിപ്പിച്ച്‌  സിബിഐ വരട്ടെയെന്ന്‌ വി ഡി സതീശൻ പറയുന്നത്‌ ഗൂഢലക്ഷ്യത്തോടെയാണ്‌.  ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ സതീശൻ കോൺഗ്രസിൽ ഏറ്റവും ഭയക്കുന്നത്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയാണ്‌.

ഉമ്മൻചാണ്ടി സടകൊഴിഞ്ഞൂവെന്ന്‌ സതീശന്‌ അറിയാം. കെ സുധാകരന്‌ പഴയപോലെ ‘സെമി കേഡർ’ വീര്യവുമില്ല. വേണുഗോപാൽ കേരള നേതൃത്വത്തിലേക്ക്‌ അവരോധിക്കപ്പെടുമോ എന്നാണ്‌ സതീശന്റെ ഉൾഭയം. എഐസിസിയിലെ കെ സി വിരുദ്ധ നീക്കം പരിഗണിച്ചാൽ അതിനുള്ള സാധ്യത തള്ളാനും കഴിയില്ല. സിബിഐക്ക്‌ സ്‌തുതി പാടി കെ സിക്ക്‌ തടയിടാനുള്ള കെണി ഒരുക്കുകയാണ്‌ സതീശൻ വിഭാഗം. കോൺഗ്രസിൽ അധികം പിന്തുണയില്ലാത്ത മാത്യു കുഴൽനാടനെപ്പോലെ  ഉള്ളവരെ കൈക്കോടാലിയാക്കുന്നതും ഈ ഉന്നംവച്ചാണ്‌.
സ്വർണക്കടത്ത്‌ കേസിൽ സ്വപ്‌നയുടെ രഹസ്യമൊഴി കോടതി പലതവണ രേഖപ്പെടുത്തിയതാണ്‌.

|ഏറ്റവും ഒടുവിലെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി സ്വപ്‌നയെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. ഇഡിയും കസ്റ്റംസും മാസങ്ങളോളം ചോദ്യം ചെയ്‌തിട്ടും  മുഖ്യമന്ത്രിക്കോ സിപിഐ എം നേതാക്കൾക്കോ എതിരെ ഒന്നും കിട്ടിയില്ല.  സ്വപ്‌നയെ വീണ്ടും രംഗത്തിറക്കിയ ആർഎസ്‌എസിന്‌ നാണംകെട്ട്‌ ചൂട്ടുപിടിക്കുകയാണ്‌ കേരളത്തിലെ പ്രതിപക്ഷം. കോൺഗ്രസ്‌ നേതൃത്വത്തിലും നിയമസഭാ കക്ഷിയിലും ആധിപത്യം ഉറപ്പാക്കുകയാണ്‌ സതീശന്റെ ലക്ഷ്യം. അതിന്‌ ഇല്ലാക്കഥകളും കള്ളക്കടത്തുകാരിയുടെ വെളിപാടുകളും ഏറ്റുപിടിക്കുന്നു. ഉമ്മൻചാണ്ടിയുടെ കടുത്ത അനുയായി ആയിരുന്ന ഷാഫി പറമ്പിലും മറ്റും ഇപ്പോൾ സതീശൻ പക്ഷത്തേക്ക്‌ ചാഞ്ഞിരിക്കുകയാണ്‌. സതീശന്റെ നീക്കത്തിന്‌ ഒത്താശ പാടുകയല്ലാതെ മറ്റു മാർഗമില്ലാത്ത അവസ്ഥയിലാണ്‌ മുസ്ലിംലീഗ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top