11 July Saturday

സുരാജ്‌ വെഞ്ഞാറമൂടും ഡി കെ മുരളി എംഎൽഎയും ഹോം ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


നടൻ സുരാജ്‌ വെഞ്ഞാറമൂടും വാമനപുരം എംഎൽഎ ഡി കെ മുരളിയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന്‌ ആരോഗ്യവകുപ്പ്‌. കോവിഡ്‌ രോഗിയുടെ സമ്പർക്കപട്ടികയിലുള്ള സുരാജ്‌,‌ സിഐക്കൊപ്പം വേദി പങ്കിട്ടതിനാലാണ്‌ ഇരുവരോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടത്‌. വെഞ്ഞാറമൂട്‌ പൊലീസ്‌ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്ത പ്രതിക്ക്‌ കോവിഡ്‌–- 19 സ്ഥിരീകരിച്ചിരുന്നു.

ശനിയാഴ്‌ച സുഭിക്ഷം പദ്ധതിയുടെ ഭാഗമായി സുരാജിന്റെ ഭൂമിയിൽ കൃഷി ആരംഭിക്കുന്ന പരിപാടിയിൽ സിഐയും എംഎൽഎയും പങ്കെടുത്തിരുന്നു.
 


പ്രധാന വാർത്തകൾ
 Top