17 January Friday

പൂജാസാധനങ്ങൾ എവിടെനിന്ന്‌ വാങ്ങണമെന്ന്‌ ഹൈക്കോടതിക്ക്‌ നിർദേശിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Dec 6, 2019

ന്യൂഡൽഹി >  തിരുവിതാംകൂർ ദേവസ്വംബോർഡിന്‌ കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക്‌ പൂജാസാധനങ്ങൾ കേന്ദ്രീകൃത സംവിധാനത്തിൽനിന്ന്‌ വാങ്ങണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച്‌ സുപ്രീംകോടതി.

 തേങ്ങയും പൂക്കളും പാലും മറ്റും എവിടെനിന്ന്‌ വാങ്ങണമെന്ന്‌ ഹൈക്കോടതിക്ക്‌ എങ്ങനെ നിർദേശിക്കാനാകുമെന്ന്‌ ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, ഹൃഷികേശ്‌ റോയ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചോദിച്ചു. കേന്ദ്രീകൃത സംവിധാനത്തിൽനിന്ന്‌ പൂജാസാധനങ്ങൾ വാങ്ങണമെന്ന ഹൈക്കോടതി നിർദേശം അപ്രായോഗികമാണ്‌.

 ഗുണമേന്മയുള്ളവയാണ്‌ വാങ്ങുന്നതെന്ന്‌ ഉറപ്പാക്കാൻ എന്ത്‌ നടപടി സ്വീകരിക്കാൻ സാധിക്കുമെന്ന്‌ ദേവസ്വംബോർഡ്‌ നാലാഴ്‌ചയ്‌ക്കുള്ളിൽ സുപ്രീംകോടതിയെ അറിയിക്കണം. ഈ മറുപടികൂടി പരിശോധിച്ചശേഷം ഭക്തരുടെ താൽപ്പര്യങ്ങൾക്ക്‌ അനുസരിച്ച്‌ തീരുമാനം എടുക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. പൂജാസാധനങ്ങൾ കേന്ദ്രീകൃത സംവിധാനത്തിൽനിന്നുതന്നെ വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്‌ത്‌ ദേവസ്വംബോർഡ്‌ സമർപ്പിച്ച ഹർജിയിലാണ്‌ സുപ്രീംകോടതിയുടെ ഇടപെടൽ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top