03 March Wednesday

ലൈഫ്‌മിഷൻ : സിബിഐക്ക്‌ സുപ്രീംകോടതി നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 26, 2021


ന്യൂഡൽഹി
ലൈഫ്‌മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന കേരള ഹൈക്കോടതി ഉത്തരവിന്‌ എതിരായ പ്രത്യേകാനുമതി ഹർജിയിൽ സിബിഐ ഉൾപ്പെടെയുള്ള കക്ഷികൾക്ക്‌ സുപ്രീംകോടതി നോട്ടീസ്‌. ഹൈക്കോടതി സിംഗിൾബെഞ്ച്‌ ഉത്തരവിന്‌ എതിരെ ലൈഫ്‌മിഷൻ സിഇഒ സമർപ്പിച്ച ഹർജിയിലും സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷയിലും ‌നോട്ടീസ്‌ അയക്കാൻ ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. നാലാഴ്‌ചയ്‌ക്കുള്ളിൽ മറുപടി നൽകണം.

രാഷ്ട്രീയപ്രേരിതമായ പരാതിയിൽ‌  അന്വേഷണം തുടങ്ങിയ സിബിഐ നടപടി ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണെന്ന്‌ ലൈഫ്‌മിഷൻ സിഇഒയ്‌ക്ക്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ  വാദിച്ചു.

സംസ്ഥാനസർക്കാരിന്റെ മുൻകൂർ അനുമതിയോ ഹൈക്കോടതി ഉത്തരവോ ഇല്ലാതെ സിബിഐക്ക്‌ സംസ്ഥാനത്തിനുള്ളിൽ അന്വേഷണഅധികാരമില്ല. കോൺഗ്രസ്‌ എംഎൽഎയുടെ അടിസ്ഥാനരഹിതമായ പരാതിയിൽ പ്രാഥമിക അന്വേഷണം പോലും ഇല്ലാതെയാണ്‌ സിബിഐ കേസെടുത്തത്‌. ലൈഫ്‌മിഷൻ വിദേശത്തു‌നിന്ന്‌ സംഭാവനകൾ കൈപ്പറ്റിയിട്ടില്ല. ഇത്‌ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അതിനാൽ സിബിഐയുടെ എഫ്‌ഐആർ നിലനിൽക്കില്ല. ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസും വിജിലൻസും ഉള്ള സാഹചര്യത്തിൽ സിബിഐയുടെ ഇടപെടൽ അനാവശ്യമാണ്‌.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക്‌ വീട്‌ നിർമിച്ചുകൊടുക്കുന്ന പദ്ധതിയെ തുരങ്കംവയ്‌ക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ്‌ സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കണമെന്നും വിശ്വനാഥൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top