16 November Saturday

മരടിലെ ഫ്‌ളാറ്റുകൾ: ബാധിക്കപ്പെടുന്നവരുടെ ഭാഗം കേൾക്കാതെയുള്ള വിധി: സെബാസ്‌റ്റ്യൻ പോൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

മരട്
ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള വിധി  പകപോക്കലെന്ന്‌ സംശയിക്കുന്നതായും  ബാധിക്കപ്പെടുന്നവരുടെ ഭാഗം കേൾക്കാതെയുള്ള വിധി  തെറ്റെന്ന് പറയേണ്ടിവരുമെന്നും ഡോ. സെബാസ്റ്റ്യൻ പോൾ. കോടതിവിധി മൗലികാവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടി മരട് ഭവനസംരക്ഷണ സമിതി മരട് നഗരസഭാ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യൻ പോൾ.

പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുകൾ പൊളിക്കാൻ  ഉത്തരവിട്ടതെങ്കിൽ അവ പൊളിക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന പാരിസ്ഥിതിക പ്രശ്‌നത്തെക്കുറിച്ചും ആലോചിക്കണം. പ്രശ്‌നത്തിൽ ഫ്‌ളാറ്റ്‌ ഉടമകൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും സെബാസ്റ്റ്യൻ പോൾ ആവശ്യപ്പെട്ടു.
മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി അധ്യക്ഷനായി. കെ ബാബു, ബിജെപി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് യു മധുസൂദനൻ, കെ എ ദേവസി എന്നിവർ സംസാരിച്ചു. ഫ്‌ളാറ്റ് ഉടമകളായ സിനിമാ സംവിധായകൻ മേജർ രവി, നടൻ സൗബിൻ ഷാഹിർ എന്നിവരും ധർണയിൽ പങ്കെടുത്തു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top