20 November Wednesday

പൊതുവിപണിയില്‍ ശക്തമായ ഇടപെടല്‍; 38 രൂപയ്‌‌ക്ക്‌ സവാളയുമായി സപ്ലൈകോ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കൊച്ചി > പൊതുവിപണിയിലെ വില വർധന തടയുന്നതിന്റെ ഭാഗമായി സപ്ലൈകോ 38 രൂപയ്‌ക്ക്‌ സവാള വിപണിയിലെത്തിച്ചു. രാജ്യത്ത്‌ സവാളയുടെ ലഭ്യത കുറയുകയും വിലക്കയറ്റം വർധിക്കുകയും ചെയ്‌ത്‌ സാഹചര്യത്തിലാണ്‌ സപ്ലൈകോ ഇടപെടൽ.

പൊതുവിപണിയിൽ 46 രൂപയാണ്‌ സവാള വില. ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും നേരിട്ട്‌ സംഭരിച്ച്‌ സപ്ലൈകോ വിൽപനശാലകൾ വഴിയാണ്‌ സവാള വിൽപന.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top