Deshabhimani

സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം ; ‌1203 രൂപയുടെ സാധനങ്ങൾക്ക്‌ 775

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 12:14 AM | 0 min read


തിരുവനന്തപുരം
ഓണം ആഘോഷിക്കാൻ വൻ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കി  സപ്ലൈകോ. വിപണിയിൽ 1203 രൂപയുടെ സാധനങ്ങൾ 775 രൂപയ്‌ക്ക്‌ ചന്തയിലും ഔട്ട്‌ലെറ്റുകളിലും ലഭിക്കും. 428 രൂപയാണ്‌ വ്യത്യാസം. പൊതുവിപണിയിൽ മുളകിന്‌ 240 രൂപയാണ്‌. മല്ലിക്ക്‌ 110 രൂപയും. അതിലും വിലകുറച്ച്‌ സപ്ലൈകോ ചന്തയിൽ ലഭിക്കും. ജില്ലാതല ഫെയറുകൾ വെള്ളി മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ ലഭ്യമാകും.

ശബരി–- എഫ്എംസിജി–- മിൽമ–- കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ വിൽപന നടത്തും.  പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറിലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവുമുണ്ട്‌. 255 രൂപയുടെ ആറ്‌ ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്‌ക്ക്‌ ശബരി സിഗ്നേച്ചർ കിറ്റുണ്ട്‌. ഓണംഫെയറുകളിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും വിവിധ ബ്രാൻഡ്‌ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന വില ക്കുറവിന് പുറമെ 10ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്‌കൗണ്ട് ഔവേഴ്സ്, പ്രമുഖ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫറുമുണ്ട്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home