05 December Thursday

വയലാർ കവിതകൾ മാനവികതയുടെ പ്രതീകങ്ങൾ : ഡോ. സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


ആലപ്പുഴ
വയലാർ കവിതകൾ മാനവികതയുടെയും സമകാലികതയുടെയും പ്രതീകങ്ങളാണെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. രണഭൂമിയിൽ ചേർന്ന വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനത്തിൽ  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാൽപനികതയിൽനിന്ന് പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്ക് മനുഷ്യന്റെ ചിന്തകളെ പറിച്ചുനട്ടത് വയലാറിന്റെ കവിതകൾ തന്നെയായിരുന്നു. മാനവസമൂഹത്തെ വർത്തമാനകാലത്തിന്റെ മൂല്യങ്ങളിലേക്ക് വഴിനടത്താനും വയലാറിന്റെ കവിതകൾക്കായി. ബ്രാഹ്മണാധിപത്യത്തിനെതിരെയും ജാതി, മത ചിന്തകൾക്കെതിരെയും തൂലിക ചലിപ്പിച്ച കവിയായിരുന്നു വയലാറെന്നും സുനിൽ പി ഇളയിടം പറഞ്ഞു.

വിപ്ലവ കവിയുടെ ഓർമപുതുക്കാനും സാഹിത്യലോകത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ കേൾക്കാനും ജനാവലി ഒഴുകിയെത്തി. വിദ്വാൻ കെ രാമകൃഷ്ണൻ അധ്യക്ഷനായി. ഇ എം സതീശൻ, കെ വി സുധാകരൻ, ഒ കെ മുരളികൃഷ്ണൻ, മുൻ എംപി എ എം ആരിഫ്, ദലീമ എംഎൽഎ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top