31 March Tuesday

മലപ്പുറം തിരുനാവായയിൽ സൂര്യാതപമേറ്റ്‌ ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

തിരൂർ > തിരുനാവായയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണുമരിച്ച നിലയില്‍. തിരുനാവായ സ്വദേശി സുധികുമാര്‍ (43) ആണ് മരിച്ചത്. സൂര്യാതപമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ പലയിടത്തും പൊള്ളലേറ്റ് കരിവാളിച്ച നിലയിലാണ്. ഇന്ന് രാവിലെ ആറുമണിമുതല്‍ ഇവിടെ മറ്റ് പണിക്കാരടക്കം ജോലി ചെയ്‌തുവരികയായിരുന്നു.

പത്തുമണിയോടെ മറ്റുള്ളവര്‍ ജോലി നിര്‍ത്തി തിരികെ കയറിയെങ്കിലും കൊയ്ത്ത് മെഷിനുമായി ബന്ധപ്പെട്ട് സുധികുമാര്‍ ജോലി തുടരുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞും സുധികുമാറിനെ കാണാതായതോടെ മറ്റുള്ളവര്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതോടെ ഇവര്‍ പാടത്തെത്തിയപ്പോള്‍ കണ്ടത് സുധികുമാര്‍ വീണുകിടക്കുന്നതാണ്. തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

അച്ഛൻ കുറ്റിയത്ത് വേണു അമ്മ: പാർവ്വതി ഭാര്യ ബീന. മക്കൾ: അഭിജിത്, ആർദ്ര, അനുശ്രീ.


പ്രധാന വാർത്തകൾ
 Top