04 June Sunday

സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും രാജിവച്ചു; ആർഎസ്‌എസ്‌ പരിപാടിയിലെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കൊച്ചി > ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതി ചാനലിൽനിന്ന്‌ രാജിവച്ചതായി റിപ്പോർട്ട്‌. ട്വിറ്ററിലൂടെയാണ്‌ സുജയ ചാനൽ വിടുന്നതായി അറിയിച്ചത്‌. ബിഎംഎസ്‌ പരിപാടിയിൽ പങ്കെടുത്ത്‌ താൻ സംഘിയാണെന്ന്‌ പ്രഖ്യാപിച്ച്‌ വിവാദത്തിലായിരുന്നു സുജയ. ഇതിനിടെ വ്യാജ പീഡന പരാതിയെ തുടർന്ന്‌ ചാനൽ സുജയയെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.

ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും സുജയ വേദിയിൽ പറഞ്ഞിരുന്നു. മാനേജ്‌മെന്റിന്റെ നടപടിക്ക് എതിരെ സംഘ്‌പരിവാർ സമ്മർദം ഏറിയപ്പോഴാണ്‌ മാര്‍ച്ച് 29ന് സുജയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്‌. സസ്‌പെൻഷൻ കഴിഞ്ഞ്‌ ഓഫീസിൽ പ്രവേശിക്കാനെത്തിയ സുജയക്ക്‌ ആർഎസ്‌എസ്‌ സ്വീകരണവും നൽകിയിരുന്നു.

‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’ എന്ന തലക്കെട്ടിലാണ് സുജയ പാര്‍വതി രാജിവെച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓര്‍മ്മകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും സുജയ പാര്‍വതി അറിയിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top