Deshabhimani

ഒന്നരവയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന്‌ മുന്നിൽ ചാടിമരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 11:34 PM | 0 min read


ആലപ്പുഴ
ഒന്നരവയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന്‌ മുന്നിൽ ചാടിമരിച്ചു. കാഞ്ഞിരംചിറ വാർഡിൽ പടിഞ്ഞാറ്‌ കുരിശിങ്കൽ വീട്ടിൽ താമസിക്കുന്ന വഴിച്ചേരി വാർഡിൽ വൈക്കത്തുപറമ്പിൽ കാറ്ററിങ്‌ യൂണിറ്റ്‌ നടത്തുന്ന ഔസേഫ്‌ ദേവസ്യയും (അനീഷ്‌ –- 38) മകൾ എഡ്‌നയുമാണ്‌ മരിച്ചത്‌.

മാളികമുക്കിന്‌ വടക്ക്‌ ലെറ്റർ ലാൻഡ്‌ സ്‌കൂളിന്‌ സമീപം വ്യാഴം രാത്രി എട്ടോടെയായിരുന്നു സംഭവം. -കായംകുളം–- എറണാകുളം പാസഞ്ചറിന്‌ മുന്നിലേക്കാണ് ചാടിയത്. അനീഷ്‌ തൽക്ഷണം മരിച്ചു. കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുടുംബകലഹത്തെത്തുടർന്നാണ് ആത്മഹത്യയെന്നാണ് നിഗമനം. ഭാര്യ: സ്‌നേഹ. മൂത്തമകൻ: ഏതൻ. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നോർത്ത് പൊലീസ് കേസ് രജിസ്‌റ്റർചെയ്‌തു.



deshabhimani section

Related News

0 comments
Sort by

Home