13 August Thursday

ഹൈക്കോടതിക്ക് മുകളില്‍ നിന്നും താഴേക്ക് ചാടിയ മധ്യവയസ്‌കന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

കൊച്ചി > ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടിയ മധ്യവയസ്‌കന്‍ മരിച്ചു. ഉടുമ്പന്‍തോല സ്വദേശി രാജേഷ് (46) ആണ്‌ മരിച്ചത്. ജഡ്ജിയെ ഏല്‍പ്പിക്കണമെന്നു പറഞ്ഞ് ഒരു കവര്‍ കോടതിയിലേക്കെറിഞ്ഞ ശേഷമാണ്  ഇയാള്‍ താഴേക്ക് ചാടിയത്.

 ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top