04 October Wednesday

കെപിസിസി ജനറൽ സെക്രട്ടറി വായ്പ തട്ടിപ്പിനിരയാക്കിയ കർഷകൻ ആത്മഹത്യ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

പുൽപ്പള്ളി> കെപിസിസി ജനറൽ സെക്രട്ടറി വായ്പ തട്ടിപ്പിനിരയാക്കിയ  കർഷകൻ ആത്മഹത്യ ചെയ്തു. കേളക്കവല ചെമ്പകമൂല കിഴക്കേഇടക്കിലാത്തു രാജേന്ദ്രൻ നായർ ( 60) ആണ് വിഷം കഴിച്ച മരിച്ചത്‌.

കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം പുൽ-പള്ളി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നപ്പോൾ രാജേന്ദ്രൻ നായരുടെ  പേരിൽ 30 ലക്ഷം രൂപ വായ്പാ പാസാക്കി തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു. രാജേന്ദ്രന് 73,000 രൂപ മാത്രം നൽകി ബാക്കി തുക അബ്രഹാമും ബിനാമി സജീവൻ കൊല്ലപ്പള്ളിയും തട്ടിയെടുക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top