17 January Friday

മരണത്തിന് പിന്നില്‍ കട്ടപ്പനയിലെ വ്യാപാരിയെന്ന് കോണ്‍ട്രാക്റുടെ ആത്മഹത്യകുറിപ്പ്; കുറ്റക്കാരെ രക്ഷിക്കാന്‍ ബിജെപി ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

കട്ടപ്പന>  തന്റെ മരണത്തിന് പിന്നില്‍ കട്ടപ്പനയിലെ വ്യാപാരിയെന്ന് കോണ്‍ട്രാക്റുടെ  ആത്മഹത്യകുറിപ്പ്. ആത്മഹത്യയ്ക്ക് പിന്നില്‍ ബിജെപി നേതാക്കളുടെ ഇടപെടലും ഉണ്ടെന്നാണ് ആരോപണം. അഞ്ചല്‍ സ്വദേശി ചന്ദ്രനെ (60) യാണ് കട്ടപ്പന ടൗണിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇദേഹം ഈ ലോഡ്ജ് മുറിയിലാണ് താമസം. കട്ടപ്പനയിലെ വ്യാപരിയായ റിനു കെ രാജു വിനെതിരെ  ലോഡ്ജുമുറിയുടെ ഭിത്തിയില്‍ ചന്ദ്രന്‍ കുറിപ്പ് എഴുതിയിട്ടുണ്ട്.

 എല്ലാ പത്രങ്ങള്‍ക്കും കത്തെഴുതിയതായും കുറിപ്പിലുണ്ട്. കത്തുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ കത്തുകള്‍ മുക്കാന്‍  ബിജെപി നേതൃത്വം ശ്രമിക്കുന്നതായാണ് ആരോപണം. കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്ന ചന്ദ്രന്‍ നാല്‍പത് വര്‍ഷമായി കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജിലായിരുന്നു താമസം.

രണ്ടു ദിവസമായി മുറിയില്‍ നിന്നും പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ ബുധനാഴ്ച  7.30ഓടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  മുറി പരിശോധിച്ചപ്പോഴാണ് വ്യാപാരിയുടെ പേരുവിവരം ഭിത്തിയില്‍ കുറിച്ചത് കണ്ടത്.

എല്ലാ പത്രക്കാര്‍ക്കും പൊലീസിനും പ്രത്യേകം കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഭിത്തിയിലെ കത്ത് ഇങ്ങനെ ''ഇവനെ വെറുതെ വിടരുത് ഇവന്‍ വെറും....മോനാണ്. അതായത് റിനു കെ രാജു കൊച്ചുപറമ്പില്‍ കട്ടപ്പന. ഇവന്റെ ധാരണ ഇവനാണ് കട്ടപ്പനയിലെ രാജാവ്, എല്ലാ പത്രക്കാര്‍ക്ക് എഴുതി വച്ചിട്ടുണ്ട്. കാശു വാങ്ങിച്ചിട്ട് മുക്കുന്നത് അവന്‍ അത്ര നാറിയ'' .  കച്ചവടത്തില്‍ പങ്കാളിയാണെന്ന് പറഞ്ഞ് ചന്ദ്രനില്‍ നിന്ന് ലക്ഷങ്ങള്‍ ഇയാളും  ബന്ധുക്കളും വാങ്ങിച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യം ചന്ദ്രന്‍ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്.  ബിജെപി നേതാവായ വ്യാപാരിയും ഇയാളില്‍ നിന്നും പണം തട്ടിയതായി സൂചനയുണ്ട്. 

 ചന്ദ്രന്‍  കഴിഞ്ഞ ദിവസം പണ സംബന്ധമായി ഇവരുടെ അയല്‍ക്കുട്ടത്തില്‍ ബഹളമുണ്ടാക്കിയതായി സുഹൃത്തുക്കള്‍ പറയുന്നു. ബിജെപി പ്രവര്‍ത്തകരായ വ്യാപാരികളെ രക്ഷിക്കാന്‍ ബിജെപി നേതൃത്വം ഇടപെടുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

 


പ്രധാന വാർത്തകൾ
 Top