13 October Sunday

റഷ്യന്‍ ഭാഷാ പണ്ഡിത ഡോ. സുധ വാരിയര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

തിരുവനന്തപുരം > പ്രമുഖ റഷ്യൻ ഭാഷാ പണ്ഡിതയും താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവകലാശാലയിലെ ആദ്യ പിഎച്ച്ഡി ബിരുദധാരിയുമായ വഴുതക്കാട് ഇവിആർഎ 426ൽ ഡോ. സുധ വാരിയർ (85) അന്തരിച്ചു. അനുകൽപ്പനത്തിന്റെ ആട്ടപ്രകാരം എന്ന കൃതിക്ക് 2001ൽ ചലച്ചിത്ര സംബന്ധിയായുള്ള ഏറ്റവും മികച്ച കൃതിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. നോവലും ചെറുകഥകളും വിവർത്തനങ്ങളുമുൾപ്പെടെ പതിനഞ്ചിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. ഭർത്താവ്‌: പരേതനായ ഡോ. ജി കെ വാരിയർ. മക്കൾ: ഡോ. കെ പരമേശ്വരൻ (ആകാശവാണി തിരുച്ചിറപ്പള്ളി പ്രാദേശിക വാർത്താ വിഭാഗം മുൻ മേധാവി), സുലോചന രാംമോഹൻ (ചലച്ചിത്ര നിരൂപക). മരുമക്കൾ: സി വി രതി (റിട്ട. ബിഎസ്എൻഎൽ), എസ് രാംമോഹൻ. സഞ്ചയനം വെള്ളിയാഴ്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top