27 June Thursday

രാജ്യം ഏകാധിപത്യത്തിലേയ്ക്ക് പോകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

ന്യൂഡല്‍ഹി> രാജ്യം ഏകാധിപത്യത്തിലേയ്ക്ക് പോകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.

മോഡി ഭരണകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ വീഴ്ചകള്‍ തെരഞ്ഞെടുപ്പു വേദികളില്‍ ചര്‍ച്ചയാകാതെ പോയതു
ദേശസുരക്ഷയിലൂന്നി ബിജെപി പ്രചാരണം നടത്തിയതിനാലാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കം മറിഞ്ഞത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് ശക്തിയാര്‍ജിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top