വയനാടിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ വിദ്യാർത്ഥി ചങ്ങല തീർത്ത് ക്യാമ്പസുകൾ
മലപ്പുറം > വയനാട് ഉരുൾപൊട്ടലിന് കേന്ദ്ര സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മലപ്പുറത്തെ വിവിധ ക്യാമ്പസുകളിൽ വിദ്യാർഥി ചങ്ങല തീർത്തു. നേരിട്ട് ദുരന്തമുഖം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് ഒരു രൂപ ധനസഹായം നൽകിയില്ലായെന്നത് അപലനീയമെന്ന് വിദ്യാർഥികൾ പറഞ്ഞു.
പെരിന്തൽമണ്ണ ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രതിഷേധം എസ് എഫ് ജില്ലാ സെക്രട്ടറി എൻ ആദിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദലി ഷിഹാബ്, ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ഗോകുൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അമൽ സ്വാഗതം പറഞ്ഞു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ട് സഞ്ജയ് അധ്യക്ഷത വഹിച്ച പരിപാടിക്ക് ഏരിയ കമ്മിറ്റി അംഗം വൈഷ്ണവി നന്ദി പറഞ്ഞു
0 comments