20 March Wednesday

കോളേജിൽ 'ആസാദി ഫോർ കശ്‌മീർ' പോസ്‌റ്റർ; രണ്ട്‌ വിദ്യാർഥികൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

മലപ്പുറം > മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാർഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്‌ അറസ്റ്റ് ചെയ്‌തു. രണ്ടാം വർഷ ബികോം വിദ്യാർഥി പന്തല്ലൂർ സ്വദേശി റിൻഷാദ്, ഒന്നാം വർഷ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാർഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. ആസാദി ഫോർ കശ്‌മീർ, കശ്‌മീരികൾക്കെതിരായ സംഘപരിവാർ അക്രമത്തിൽ പ്രതിഷേധിക്കുക എന്നീ പോസ്റ്റർ കോളേജിൽ പതിച്ചതിനാണ് നടപടി.



റാഡിക്കൽ സ്റ്റുഡന്റ് ഫോറം (ആർഎസ്എഫ്) എന്ന സംഘടനയുടെ പേരിലായിരുന്നു പോസ്റ്ററുകൾ. 124 () വകുപ്പ് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്നത് എന്നാണ് പറഞ്ഞത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന രീതിയിൽ പോസ്റ്റർ പതിച്ചു എന്നാണ് കുറ്റം.

 


പ്രധാന വാർത്തകൾ
 Top