03 February Friday

ആലുവയിൽ സ്‌കൂൾ കെട്ടിടത്തിൽനിന്ന്‌ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

ആദിക് ജോൺ എബി

ആലുവ > ആലുവ ജീവാസ് സിഎംഐ സെൻട്രൽ സ്‌കൂളിന്റെ രണ്ടാംനിലയിൽനിന്ന് വീണ്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാർഥി മരിച്ചു. ആലുവ കരിമ്പുംകാലിൽ വീട്ടിൽ ആദിക് ജോൺ എബിയാണ്‌ (12) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കൾ രാത്രി മരിച്ചത്.

40 ദിവസംമുമ്പാണ്‌ അപകടം. പാരപെറ്റിൽ വീണ ചോദ്യപേപ്പർ എടുക്കാൻ ഇറങ്ങിയപ്പോഴാണ്‌ വീണ് പരിക്കേറ്റത്. എബി വർഗീസിന്റെയും ലിനോയുടെയും ഏക മകനാണ്. സംസ്‌കാരം വ്യാഴം പകൽ മൂന്നിന് എട്ടേക്കർ മാർത്തോമ പള്ളി സെമിത്തേരിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top