10 June Saturday

ബസ് സ്റ്റോപ്പിന് മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

കല്‍പ്പറ്റ > വയനാട് കല്‍പറ്റയില്‍ ബസ് സ്റ്റോപ്പിന് മുകളിലേക്ക് മരം വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കാട്ടിക്കുളം സ്വദേശിയായ ഐടിഐ വിദ്യാര്‍ഥി നന്ദു(19)വാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് നന്ദുവിന് അപകടം സംഭവിച്ചത്. കോളജ് വിട്ട് ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായത്.

കനത്ത മഴയിലും കാറ്റിലും ബസ് കാത്തുനില്‍പ്പുകേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top