26 January Wednesday

കോവിഡ്‌: തിരുവനന്തപുരത്ത്‌ കർശന നിയന്ത്രണം; 50ൽ കുറവ്‌ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഇനി അനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

തിരുവനന്തപുരം > തിരുവനന്തപുരം ജില്ലയിൽ കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു. 50ൽ കുറവ്‌ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും ഇനി അനുവദിക്കില്ല. നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങൾ മാറ്റിവെയ്‌ക്കണമെന്ന്‌ സംഘാടകർക്ക്‌ കലക്‌ടർ നിർദേശം നൽകി.  

കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈനായി നടത്തണം. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണം. പ്രിൻസിപ്പൽ/ഹെഡ്‌മാസ്റ്റർമാർ വിവരം ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ജില്ലാ കലക്‌ടർ ഉത്തരവിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top