09 November Saturday

ഡോ. പി സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

പാലക്കാട്‌ > പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിന് തെരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് അനുവദിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ചിഹ്നം അനുവദിച്ചത്.

സിവിൽ സർവീസ്‌ ഉപേക്ഷിച്ച്‌ പൊതുപ്രവർത്തനത്തിലേക്കെത്തിയ ആളാണ് ഡോ. പി സരിൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന്‌ 2007ൽ എംബിബിഎസ് പാസായി. യൂണിയൻ ചെയർമാനായിരുന്നു. സിവിൽ സർവീസ്‌ നേടി ഇന്ത്യൻ ഓഡിറ്റ്‌ ആൻഡ് അക്കൗണ്ട്‌സ്‌ സർവീസിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി.

2016-ൽ ജോലി രാജിവച്ച്‌ കോൺഗ്രസ്‌ പ്രവർത്തകനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി ഡിജിറ്റൽ മീഡിയ സംസ്ഥാന കൺവീനർ, എഐസിസി ഗവേഷക വിഭാഗം കോ– ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി. തിരുവില്വാമല പകവത്ത് കുടുംബാംഗമാണ്‌. നിലവിൽ പാലക്കാട്‌ നഗരത്തിനടുത്ത്‌ കാടാങ്കോട്‌ താമസം. അച്ഛൻ: എം രാമകൃഷ്‌ണൻ. അമ്മ: പി ഗീത. നവജാത ശിശുരോഗ വിദഗ്‌ധ ഡോ. സൗമ്യ സരിനാണ് ഭാര്യ. മകൾ: സ്വാതിക സരിൻ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top