തിരുവനന്തപുരം > 61-ാമത് സംസ്ഥാനതല സ്കൂൾ കലോത്സവ ലോഗോ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. ജനുവരി 3 മുതൽ 7 വരെ കോഴിക്കോടാണ് കലോത്സവം നടക്കുന്നത്.
തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും, മേള നടക്കുന്ന ജില്ലയുടേതായ പ്രതീകവും ഉൾപ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കിയിട്ടുള്ളത്.
239 ഇനങ്ങളിലായി ഹയർ സെക്കന്ററി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നായി 14000 ത്തോളം മത്സരാർത്ഥികളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഹൈസ്ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഉം, സംസ്കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളാണുള്ളത്. രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം വരുന്ന കലോത്സവത്തെ വിദ്യാർഥികൾക്കൊപ്പം നാടും ജനങ്ങളും കാത്തിരിക്കുയാണ്.
കലോത്സവ വേദികൾ
1.വിക്രം മൈതാനം , 2. സാമൂതിരി ഹാൾ, 3. സാമൂതിരി ഗ്രൗണ്ട്, 4. പ്രൊവിഡൻസ് ഓഡിറ്റോറിയം , 5. ഗുജറാത്തി ഹാൾ
, 6. സെന്റ് ജോസഫ്സ് ബോയ്സ്, 7.ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്, 8. എം.എം. എച്ച്.എസ്.എസ്. പരപ്പിൽ ഗ്രൗണ്ട്, 9. എം.എം. എച്ച്.എസ്.എസ്. പരപ്പിൽ ഓഡിറ്റോറിയം, 10. ഗണപത് ബോയ്സ് എച്ച്.എസ്.എസ്, 11. അച്യുതൻ ഗേൾസ് ഗ്രൗണ്ട്, 12. അച്യുതൻ ഗേൾസ് ജി.എൽ.പി.എസ്, 13. സെന്റ് വിൻസന്റ് കോളനി ജി.എച്ച്.എസ്.എസ്, 14. എസ്.കെ പൊറ്റക്കാട് ഹാൾ, 15.സെന്റ് ആന്റണീസ് യു.പി. സ്കൂൾ, 16.ജി.എച്ച്.എസ്.എസ് കാരപറമ്പ്, 17.സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്, 18.ഫിസിക്കൽ എജ്യൂക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ് ഹിൽ, 19.മർക്കസ് എച്ച്.എസ്.എസ് എരഞ്ഞിപ്പാലം, 20.ടൗൺ ഹാൾ, 21.ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്, 22. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്, 23. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്, 24.ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..