18 September Wednesday

അർജുനെ കണ്ടെത്താൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

അർജുന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)

കോഴിക്കോട്> ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് അർജുന്റെ കുടുംബത്തിന് കൈമാറിയത്.

സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ ഔദ്യോഗിക രേഖയായാണ് കളക്ടർ കുടുംബത്തിന് കൈമാറിയത്.  കാണാതായവരെ കണ്ടെത്താൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

തിരച്ചിലിന്റെ നിലവിലെ അവസ്ഥയും മറ്റു കാര്യങ്ങളും അർജുന്റെ അമ്മ ഷീല കലക്‌ടറോട്‌ വിശദീകരിച്ചു. അച്ഛൻ പ്രേമൻ, അർജുന്റെ ഭാര്യ കൃഷ്ണപ്രിയ എന്നിവരുമായും സംസാരിച്ചു. ഡെപ്യൂട്ടി കലക്ടർ എസ് സജീദും ഒപ്പമുണ്ടായി. അർജുന്റെ വീട് സന്ദർശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു. അതിന്റെ മറുപടിയായാണ് മുഖ്യമന്ത്രിയുടെ കത്ത് ജില്ല കളക്ടർ വീട്ടിൽ എത്തിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top