Deshabhimani

കുറഞ്ഞ 
മുദ്രപ്പത്രത്തിന്റെ
മൂല്യം 
ഉയർത്തുന്നു ; മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ നടപടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 12:45 AM | 0 min read


തിരുവനന്തപുരം
കുറഞ്ഞ വിലയുള്ള മുദ്രപ്പത്രം കൂടുതലായി ലഭ്യമാക്കാൻ നടപടികളുമായി ട്രഷറി വകുപ്പ്‌. അഞ്ച്‌, 10, 20 രൂപയുടെ 13 ലക്ഷം മുദ്രപ്പത്രങ്ങളിൽ നൂറു രൂപയുടെ മുദ്ര പതിച്ച്‌ വിതരണംചെയ്യുന്നുണ്ട്‌.  സംസ്ഥാനത്തെ 12 സ്‌റ്റാമ്പ്‌ ഡിപ്പോകളിലാണ്‌ ഇതു നടക്കുന്നതെന്ന്‌ ട്രഷറി ഡയറക്ടർ വി സാജൻ പറഞ്ഞു. പുറമേ കോഴിക്കോട്‌, കോട്ടയം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ റീജ്യണൽ ട്രഷറി ഓഫീസുകളിലെ സീനിയർ സൂപ്രണ്ടുമാർ, ജില്ലാ ട്രഷറികളിലെ അസി. ട്രഷറി ഓഫീസർമാർ, സബ്‌ ട്രഷറി ഓഫീസർമാരെയും ഇതിനായി ചുമതലപ്പെടുത്തി. നാസിക്കിലെ ഗവൺമെന്റ്‌ പ്രസ്സിൽ അച്ചടി പൂർത്തിയായ 50 രൂപയുടെ ആറു ലക്ഷം മുദ്രപ്പത്രവും ഉടൻ എത്തിക്കും. 

മൂല്യം ഉയർത്തിയ മുദ്രപ്പത്രം വെണ്ടർമാർക്ക്‌ വിതരണംചെയ്യുന്നുണ്ട്‌. അതിനാൽ കാര്യമായ ക്ഷാമം ഇല്ല. 2017മുതൽ ഒരു ലക്ഷവും അതിനു മുകളിലുമുള്ള മുദ്രപത്രങ്ങൾക്ക്‌ പകരം ഇ–- സ്‌റ്റാമ്പിങ്‌ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. ആറുമാസത്തിലേറെയായി രജിസ്‌ട്രേഷനുകൾ ഇ സ്‌റ്റാമ്പിങ്ങിലേക്ക്‌ മാറിയിട്ടുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home