കൊച്ചി> മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീരാം വെങ്കിട്ടരാമന് ഹൈക്കോടതി നോട്ടീസ്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് സിംഗിൾ ബെഞ്ച് ഉത്താവ്. ഹർജി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.
ഹർജി ഇന്നുതന്നെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി പൊലീസ് നിയമോപദേശം തേടി. വീഴ്ച വരുത്തിയ പൊലീസുകാരുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന ലാബ് പരിശോധന റിപ്പോർട്ട് നിർണായക തെളിവാക്കി ശ്രീറാം വെങ്കിട്ടരാമന് ഇന്നലെ കോടതി ജാമ്യം നൽകിയിരുന്നു. ശ്രീറാമിന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..