20 September Friday

മാധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസ്‌: ശ്രീറാമിനെ മെഡിക്കല്‍ കോളേജ് പോലീസ് സെല്‍ വാര്‍ഡിലേക്ക് മാറ്റിയേക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

തിരുവനന്തപുരം > മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജ് പോലീസ് സെല്‍ വാര്‍ഡിലേക്ക് മാറ്റിയേക്കും. കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡി.കോളേജിലേക്ക് മാറ്റാന്‍ ആയിരുന്നു നീക്കമെങ്കിലും കാര്യമായ പരിക്കില്ലെന്ന്‌ മജിസ്ട്രേറ്റിന്‌ ബോധ്യപ്പെട്ടിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ആവശ്യമില്ലെന്ന്‌ തീരുമാനിക്കുകയായിരുന്നു.

ഏറെ വിവാദങ്ങൾക്കൊടുവിലാണ് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ പൊലീസ് തയ്യാറായത്. മാസ്ക് ധരിപ്പിച്ച് സ്ട്രച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റിയാണ് ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. മെഡിക്കൽ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് മജിസ്ട്രേറ്റ് സ്വകാര്യ ആശുപത്രി വാസം ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് വിവരം.


പ്രധാന വാർത്തകൾ
 Top