കൊളംബോ > സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനകീയ പ്രക്ഷോഭം ശക്തമായ ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ലങ്കയിലെ ഇന്ത്യൻ ഹൈക്കമീഷൻ. ചില പ്രാദേശിക മാധ്യമങ്ങളിലടക്കം ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന് വാർത്ത പ്രചരിച്ചിരുന്നു.
ഇത് ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരിന്റെ നിലപാടുകളുമായി യോജിക്കുന്നതല്ലെന്ന് ഇന്ത്യൻ ഹൈക്കമീഷൻ ട്വീറ്റ് ചെയ്തു. അതേസമയം, ശ്രീലങ്കയിലെ ജനാധിപത്യത്തിനും സുസ്ഥിരതയ്ക്കും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനും പൂർണ പിന്തുണ നൽകുമെന്നും മറ്റൊരു ട്വീറ്റിൽ ഇന്ത്യൻ ഹൈക്കമീഷൻ വ്യക്തമാക്കി. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്സെയും കുടുംബവും ഇന്ത്യയിലേക്ക് കടന്നുവെന്നതും ഇന്ത്യൻ ഹൈക്കമീഷൻ നിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..