10 September Tuesday

കോടതിയിൽ ഹാജരാക്കുന്നതിനിടെ രക്ഷപെട്ട ശ്രീലങ്കൻ പൗരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

തൃശൂർ > കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട ശ്രീലങ്കൻ പൗരൻ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ബോട്ടിൽ കടൽ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അജിത് കിഷൻ പെരേര പിടിയിലായത്.  ശ്രീലങ്കൻ നാവികസേനയാണ് ഇയാളെ പിടികൂടിയത്.

അവശനിലയിൽ ബോട്ടിൽ കണ്ടെത്തുകയായിരുന്നു. ലഹരിക്കടത്തിന് കൊച്ചി മട്ടാഞ്ചേരിയിൽ നിന്ന് കോസ്റ്റൽ പൊലീസാണ് അജിത് കിഷനെ പിടികൂടിയത്. വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു അജിത് കിഷൻ. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രക്ഷപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top