29 November Tuesday

ശ്രീനിവാസൻ വധം; പോപ്പുലർഫ്രണ്ട്‌ ജില്ലാ സെക്രട്ടറി റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

പാലക്കാട് > മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദീഖി (33) നെ  റിമാൻഡ് ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അന്വേഷകസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി.

ഗൂഢാലോചന, പ്രതികളെ ഒളിപ്പിക്കൽ ഉൾപ്പെടെ പോപ്പുലർഫ്രണ്ട് നേതൃത്വം അറിഞ്ഞാണ് കൊലപാതകമെന്ന് വ്യക്തമായതായി അന്വേഷണ ചുമതലയുള്ള നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അനിൽകുമാർ പറഞ്ഞു. ഇതുവരെ 27 പേർ അറസ്റ്റിലായി. തിങ്കൾ രാവിലെ കൊടുമുണ്ടയിലെ വീട്ടിൽനിന്നാണ് സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഒരു ലാപ്‌ടോപ്പും രണ്ട് മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. കേസിൽ 39 പ്രതികളുണ്ട്‌. 12 പേരെയാണ് പിടികൂടാനുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top