24 September Thursday

വിദ്യാധിരാജ ഹോമിയോ കോളേജ് അഴിമതി വിജിലന്‍സ് അന്വേഷിക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

തിരുവനന്തപുരം>  മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍നായരുടെ ഉടമസ്ഥതയിലുള്ള നേമം ശ്രീ വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കല്‍ കോളേജിലെ അനധ്യാപക നിയമനത്തിലെ അഴിമതി  വിജിലന്‍സ് അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി  ഉത്തരവ്. കോളേജ് മാനേജരും വിദ്യാധിരാജ സമാജം സെക്രട്ടറിയുമായ ഡോ. ആര്‍ അജയ് കുമാറിനെതിരെയാണ് ഉത്തരവ്. ആര്‍ രാമചന്ദ്രന്‍ നായരുടെ മകനാണ് ഡോ. ആര്‍ അജയ്കുമാര്‍.

2018ല്‍ പുതുതായി ജോലിയില്‍ പ്രവേശിപ്പിച്ച അഞ്ച് താല്‍ക്കാലിക ജീവനക്കാരുടെ സര്‍വീസ് ബുക്കില്‍ 2009, 2010, 2012 എന്നീ വര്‍ഷങ്ങളിലേക്ക് മുന്‍കാല പ്രാബല്യത്തോടെ നിയമിച്ചതായി രേഖപ്പെടുത്തണമെന്ന ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ചതാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ അധികബാധ്യത ഉണ്ടാകുന്നതായിരുന്നു ഈ നടപടി.

മാത്രമല്ല, ഇത് അഴിമതിയാണെന്നും മാനേജ്‌മെന്റ് തീരുമാനത്തില്‍ ഒപ്പിടാന്‍ കഴിയില്ലെന്നും പ്രിന്‍സിപ്പല്‍ നിലപാടെടുത്തത് മാനേജ്‌മെന്റിന്റെ അനിഷ്ടത്തിനു കാരണമായി. പ്രിന്‍സിപ്പലിന്റെ ശക്തമായ നിലപാടാണ് കേസ് ഹൈക്കോടതിയില്‍ എത്താനും അനുകൂല വിധി സമ്പാദിക്കാനും ഇടയാക്കിയത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top