07 February Tuesday

കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു ആക്രമണം; എസ്എഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു പ്രവർത്തകരുടെ മർദ്ധനമേറ്റ് ആശുപതിയിൽ കഴിയുന്ന എസ്എഫ്ഐ പ്രവർത്തകർ

കാലടി> കാലടി ശ്രീശങ്കര കോളേജിൽ കെ എസ്‌യു പ്രവർത്തകരുടെ മർദ്ധമേറ്റ് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്. എസ്എഫ്ഐ പ്രവർത്തകരായ കെ ഗ്യാനേഷ് കുമാർ, അജിത്ത് കൃഷ്‌ണ എന്നിവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയാഹ്ളാദ പ്രകടനത്തിന് ശേഷം രാത്രി പത്തോടെ കോളേജ് പരിസരത്തെത്തിയ കെഎസ്‌യു പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കോളേജ് യൂണിയൻ മുൻ ചെയർമാൻ അൻസൻ ജോയിയുടെ നേതൃത്വത്തിൽ കോളേജിന് പുറത്തുള്ള കെഎസ്‌യു ഗുണ്ടകൾ മാരാകായുധങ്ങൾ ഉപയോ​ഗിച്ച് മർദ്ധിക്കുകയായിരുന്നെന്ന് പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു.  സംഭവത്തിൽ കാലടി പൊലീസ് കേസടുത്തു അന്വേഷണമാരംഭിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top