05 August Wednesday

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം : സുപ്രീംകോടതി വിധി നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020


സ്വന്തം ലേഖകൻ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണാവകാശം സംബന്ധിച്ച കേസിൽ സുപ്രീംകോടതി തിങ്കളാഴ്‌ച വിധി പുറപ്പെടുവിക്കും. ക്ഷേത്രം പൊതുസ്വത്തായതിനാൽ സംസ്ഥാന സർക്കാർ ഇടപെട്ട്‌ സ്വതന്ത്ര ഭരണസംവിധാനം രൂപീകരിക്കണമെന്ന 2011ലെ കേരള ഹൈക്കോടതി വിധി ചോദ്യംചെയ്‌ത അപ്പീലുകളിലാണ് ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ച്‌ വിധി പറയുക.

‘അവസാന രാജാവിന്റെ കാലശേഷം അദ്ദേഹത്തിന്റെ ഇളയ സഹോദരനോ കുടുംബത്തിലെ അനന്തരാവകാശികൾക്കോ ക്ഷേത്രത്തിന്റെ നിയന്ത്രണമോ കൈകാര്യമോ അവകാശപ്പെടാൻ കഴിയില്ലെന്നാണ്‌’–- ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ 2011ലെ വിധി. രാജകുടുംബാം​ഗങ്ങളില്‍ ചിലരാണ് സുപ്രീംകോടതിയിൽ എത്തിയത്. ഭരണാവകാശം നൽകണമെന്നാണ് ആവശ്യം. ക്ഷേത്രഭരണനിർവഹണത്തിന്‌ കൂടുതൽ മെച്ചപ്പെട്ട സംവിധാനം വേണമെന്നാണ്‌ സംസ്ഥാന സർക്കാർ നിലപാട്‌. ഒമ്പത്‌ വർഷത്തോളമായി കേസ്‌ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞവർഷം ഏപ്രിലില്‍‌ വാദം കേൾക്കൽ പൂർത്തിയായി‌. ഒരു വർഷത്തിനുശേഷമാണ്‌ വിധി വരുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top