18 September Wednesday

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണമെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

കൽപറ്റ> മാധ്യമപ്രവര്‍ത്തകര്‍ മഠത്തില്‍ കാണാനെത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങൾ ഉപയോഗിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നുവെന്ന്‌ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുമെന്നും മാനന്തവാടി രൂപതയുടെ പിആര്‍ ടീമില്‍ അംഗമായ വൈദികനാണ് സംഭവത്തിന്‌ പിന്നിലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു.
കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്‌ മുതല്‍ പലതരത്തിലുള്ള അപവാദപ്രചരണങ്ങളും നടക്കുന്നുണ്ട്. വ്യാജ ഐഡിയിൽ നിന്നാണ്‌ അപവാദപ്രചരണം നടത്തുന്നത്‌. എഫ് സി സി സന്ന്യാസ സഭയില്‍നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയിരുന്നു. എന്നാല്‍ സഭയുടെ തീരുമാനത്തിനെതിരെ വത്തിക്കാന് അപ്പീല്‍ നല്‍കിയതായി സിസ്റ്റര്‍ ലൂസി പറഞ്ഞു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top