26 May Sunday

കായിക രംഗത്ത് അടിസ്ഥാനസൗകര്യ വികസനം

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

സമഗ്രപദ്ധതി തന്നെയാണ‌് എൽഡിഎഫ‌് സർക്കാർ തയ്യാറാക്കി നടപ്പാക്കുന്നത‌്. അടിസ്ഥാനസൗകര്യ വികസനത്തിനാണ‌് പ്രഥമ പരിഗണന. സിന്തറ്റിക‌് ട്രാക്കുകളും  ഫുട‌്ബോൾ മൈതാനങ്ങളും നീന്തൽക്കുളങ്ങളും ഗ്രാമ–-നഗര വ്യത്യാസമില്ലാതെ നിർമിച്ചു വരികയാണ‌്.  കിഫ്ബിയിൽ ഉൾപ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങൾ, 43 പഞ്ചായത്ത്–-  മുനിസിപ്പാലിറ്റി സ്റ്റേഡിയങ്ങൾ എന്നിവയ‌്ക്കായി 700 കോടി രൂപയാണ‌് അനുവദിച്ചത‌്.

അതിൽ കിഫ്ബി അംഗീകരിച്ച 34 എണ്ണത്തിൽ 16 സ്റ്റേഡിയങ്ങളുടെ നിർമാണം ആരംഭിച്ചു. ഐ എം വിജയൻ, ഉദയകുമാർ, തോമസ് സെബാസ്റ്റ്യൻ, ഓംകാരനാഥൻ എന്നിവരുടെ പേരിൽ 4 ജില്ലാ സ്റ്റേഡിയങ്ങൾ നിർമാണം തുടങ്ങി.ഫുട‌്ബോൾ താരങ്ങളെ ചെറുതിലേ പിടികൂടാൻ കിക്കോഫ‌്, നീന്തൽ പഠിപ്പിക്കാൻ സപ‌്ളാഷ‌്, നാല‌് കായിക ഇനങ്ങളിൽ പരിശീലനം നൽകാൻ പ്രത്യേക അക്കാദമികൾ തുടങ്ങിയവയൊക്കെ കായിക വകുപ്പിന്റെ സ്വപ്നപദ്ധതികളാണ‌്. ഇതിനൊപ്പം കായികതാരങ്ങൾക്ക‌് ജോലി, കുടിശ്ശികയുള്ള സമ്മാനത്തുകയുടെ വിതരണം എന്നിവ കൃത്യമായി നടപ്പാക്കി.

2020 –- 2024 ഒളിമ്പിക്സുകളിൽ മെഡൽ ലക്ഷ്യമിട്ട്, സാധ്യതയുള്ള 11 കായിക ഇനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദഗ്ധപരിശീലനം നൽകാൻ ‘ഓപ്പറേഷൻ ഒളിമ്പിയ' പദ്ധതി ആരംഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top