25 August Sunday

കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

കൊച്ചി> കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. സ്‌പൈസ് ജെറ്റ് വിമാനമാണ്  സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി 11ന്‌  പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അധികൃതര്‍ റദ്ദ് ചെയ്തത്. 

വിമാനനം പുറപ്പെടില്ലെന്ന് അറിയിച്ചതോടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, ഇന്ന് രാവിലെ 10.30 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പകരം യാത്ര ഒരുക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
 


പ്രധാന വാർത്തകൾ
 Top