15 October Tuesday

കൊച്ചുവേളി
 സ്‌പെഷ്യൽ സർവീസ്‌ നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024


തിരുവനന്തപുരം
കൊച്ചുവേളി–- ബംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിനിന്റെ സർവീസ്‌ നീട്ടി. കൊച്ചുവേളി–- എസ്‌എംവിടി ബംഗളൂരു പ്രതിവാര സ്‌പെഷ്യൽ (06083) ഒക്‌ടോബർ ഒന്ന്‌, എട്ട്‌, 15, 22, 29,  നവംബർ അഞ്ച്‌ തീയതികളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ 6.05ന്‌ പുറപ്പെടുന്ന ട്രെയിൻ ബംഗളൂരുവിൽ പിറ്റേ ദിവസം രാവിലെ 10.55ന്‌ എത്തും.

എസ്‌എംവിടി ബംഗളൂരു–- കൊച്ചുവേളി പ്രതിവാര സ്‌പെഷ്യൽ (06084) ഒക്‌ടോബർ രണ്ട്‌, ഒമ്പത്‌, 16, 23, 30, നവംബർ ആറ്‌ തീയതികളിൽ സർവീസ്‌ നടത്തും. ബംഗളൂരുവിൽനിന്ന്‌ പകൽ 12.45ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 6.45ന്‌ കൊച്ചുവേളിയിൽ എത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top