11 July Saturday

തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന ട്രെയിനുകളുടെ സമയവിവരം; ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത ‌ കൗണ്ടറുകൾവഴിയും

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


സ്വന്തം ലേഖകൻ
തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന ട്രെയിനുകളുടെ സമയവിവരം.

■തിരുവനന്തപുരം–-കോഴിക്കോട്‌ ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന്‌ പുലർച്ചെ 5.45ന്‌ പുറപ്പെടും. മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന്‌ പകൽ 1.45ന്‌ (എല്ലാദിവസവും).

■തിരുവനന്തപുരം–--കണ്ണൂർ ജനശതാബ്ദി  (02082): തിരുവനന്തപുരത്തുനിന്ന്‌ പകൽ 2.45ന്‌ പുറപ്പെടും (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽനിന്ന്‌ പുലർച്ചെ 4.50ന്‌ പുറപ്പെടും (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ).

■തിരുവനന്തപുരം–-- -ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന്‌ പകൽ 9.30ന്‌ പുറപ്പെടും. മടക്ക ട്രെയിൻ ലോക്‌മാന്യ തിലകിൽനിന്ന്‌ പകൽ 11.40ന്‌ (എല്ലാദിവസവും).

■എറണാകുളം ജങ്‌ഷൻ -–-നിസാമുദീൻ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന്‌ പകൽ 1.15ന്‌ പുറപ്പെടും. മടക്ക ട്രെയിൻ  നിസാമുദീനിൽനിന്ന്‌ രാവിലെ 9.15ന്‌ (എല്ലാ ദിവസവും). 

■എറണാകുളം ജങ്‌ഷൻ-–- നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന്‌ ചൊവ്വാഴ്‌ചകളിൽ രാത്രി 11.25ന്‌ പുറപ്പെടും. മടക്ക ട്രെയിൻ ശനിയാഴ്‌ചകളിൽ നിസാമുദീനിൽനിന്ന്‌  രാത്രി 9.35ന്‌.

■തിരുവനന്തപുരം സെൻട്രൽ –-എറണാകുളം ജങ്‌ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്‌ച പകൽ 7.45 മുതൽ സർവീസ്‌ ആരംഭിക്കും.

■എറണാകുളം ജങ്‌ഷൻ–- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ ഒന്നിന്‌ പുറപ്പെടും.

■തിരുച്ചിറപ്പള്ളി–-നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ്‌ തിങ്കളാഴ്‌ച പകൽ ആറുമുതൽ സർവീസ്‌ ആരംഭിക്കും. മടക്ക ട്രെയിൻ പകൽ മൂന്നിന്‌‌‌ നാഗർകോവിലിൽനിന്ന്‌ പുറപ്പെടും.

ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത ‌ കൗണ്ടറുകൾവഴിയും ബുക്ക്‌ ചെയ്യാം. മാസ്‌ക്‌‌ ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ്‌ നൽകൂ.

സ്‌റ്റോപ്‌ ക്രമീകരണം
തിരുവനന്തപുരം –- ലോക്‌മാന്യതിലക്‌ നേത്രാവതി എക്‌സ്‌പ്രസിന്റെ  (06345, 06346)  ചെറുവത്തൂരിലെ സ്‌റ്റോപ്‌ ഒഴിവാക്കി. തിരൂർ സ്റ്റോപ്‌ നിലനിർത്തി. എറണാകുളം ജങ്ഷനും ഡൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന  മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കി.

ഞായറാഴ്‌ചകളിൽ ടിക്കറ്റ്‌ കൗണ്ടർ തുറക്കില്ല
സമ്പൂർണ ലോക്‌ഡൗൺ ആയതിനാൽ ഞായറാഴ്‌ചകളിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക്‌ ചെയ്യാം.


പ്രധാന വാർത്തകൾ
 Top