25 September Sunday

സോളാർ പീഡന കേസ്: അടൂർ പ്രകാശിനെയും എ പി അനിൽ കുമാറിനെയും സിബിഐ ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

തിരുവനന്തപുരം> സോളാർ പീഡന കേസിൽ കോൺ‌​ഗ്രസ് നേതാക്കളായി അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവരെ സിബിഐ ചോദ്യം ചെയ്‌തു. മലപ്പുറത്തും ഡൽഹിയിലും വച്ചായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്‌തിരുന്നു.  2012 മേയിൽ അന്ന് മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി.

വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റൽ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് ആണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ പിണറായി സർക്കാർ ക്രൈംബ്രാഞ്ചിൽനിന്ന് അന്വേഷണം സിബിഐയ്ക്ക് കൈമാറി. തിരുവനന്തപുരത്തുവച്ച് ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top