08 December Sunday

ലക്ഷ്യം 1000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി: മന്ത്രി മണി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

കൊച്ചി > സൗരോർജത്തിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം എം മണി. സർക്കാർ ഇതിനുള്ള നടപടി സ്വീകരിച്ചതായും ടെൻഡർ നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടക്കുന്ന ക്രീപ ഗ്രീൻ പവർ എക്‌സ്‌പോയുടെ ഭാഗമായി നടന്ന സ്‌കിൽ ബിൽഡ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്‌ വേണ്ടതിന്റെ 30 ശതമാനം വൈദ്യുതിമാത്രമേ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നുള്ളൂ. ഈ സ്ഥിതി മാറണമെങ്കിൽ  പുതിയ മാർഗം തേടണം. ജലവൈദ്യുതിയുടെ സാധ്യത പരിമിതമാണ്‌. സൗരോർജം ഉൾപ്പെടെയുള്ള നവീനമാർഗങ്ങളെ ആശ്രയിക്കാതെ വൈദ്യുതോൽപ്പാദനം വർധിപ്പിക്കാനാകില്ല. നിലവിൽ 200 മെഗാവാട്ടുമാത്രമാണ്‌ സൗരോർജത്തിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എസ് ശർമ എംഎൽഎ അധ്യക്ഷനായി. കലക്ടർ എസ് സുഹാസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജി, അനെർട്ട് പ്രോഗ്രാം ഓഫീസർ ജോസഫ് ജോർജ്‌, ഊർജവകുപ്പ് സെക്രട്ടറി ഡോ. ബി അശോക് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top