27 September Monday

സോളാര്‍ ലൈംഗിക പീഡന കേസ്:കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവ് കൈമാറി

സ്വന്തം ലേഖകന്‍Updated: Wednesday Sep 15, 2021

തിരുവനന്തപുരം> സോളാര്‍ ലൈംഗിക പീഡന കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവ് കൈമാറി പരാതിക്കാരി. കേസ് അന്വേഷിക്കുന്ന സിബിഐക്കാണ് തെളിവ് നല്‍കിയത്.

 2012 മേയിലെ  ദൃശ്യങ്ങളാണ് നല്‍കിയത്. അന്നത്തെ ഒരു മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ദൃശ്യങ്ങളാണ്. മൂന്ന് ദിവസമായി നടന്ന മൊഴിയെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയത്. നേരത്തേ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും അന്വേഷക സംഘത്തിന് നല്‍കിയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളും സിബിഐക്ക് നല്‍കിയിട്ടുണ്ട്.
 
ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പരാതിക്കാരി നേരത്തേ വ്യക്തമാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍ എംഎല്‍എ, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി  അബ്ദുള്ളക്കുട്ടി എന്നിവരാണ് മറ്റ് പ്രതികള്‍.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top