04 June Sunday

വീട്ടുനികുതി അടച്ചില്ല, സോഫ ജപ്‌തി ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കതിരൂർ
വീട്ടുനികുതി അടയ്‌ക്കാത്തതിനാൽ പുല്യോട്ടെ ‘ചാർവാകം’ വീട്ടിലെ  സോഫ വില്ലേജ്‌ ഓഫീസർ ജപ്‌തിചെയ്‌തു. കലക്ടറുടെ ഉത്തരവിൽ വീട്ടിലെത്തിയാണ്‌ സോഫ കൊണ്ടുപോയത്‌. വിമുക്തഭടൻ വി വി പ്രഭാകരന്റെ ഭാര്യ ചെറിയ പൂവാട്ട്‌ ചന്ദ്രിയുടെ പേരിലാണ്‌ വീട്‌. വീട്ടുനികുതി ഇനത്തിലുള്ള തുകയടക്കം 9,900 രൂപ ലഭിക്കുന്നതിനാണ്‌ ജപ്‌തി. കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കാതെ 2017–-18ലാണ്‌ വീട്‌ പൂർത്തീകരിച്ചത്‌. നികുതിയുടെ മൂന്നിരട്ടി വാങ്ങിയാണ്‌ താൽക്കാലിക നമ്പർ അനുവദിച്ചത്‌.

താൽക്കാലിക നമ്പർ ലഭിച്ചവർക്ക്‌ നികുതിയിളവിന്‌ അർഹതയില്ലെന്നാണ്‌ പറയുന്നത്‌. സി വി ചന്ദ്രിയെ 2018 ഡിസംബർ അഞ്ചിന്‌ വിവാഹം ചെയ്‌തതിനാൽ  അതിനുശേഷം നികുതി അടയ്‌ക്കേണ്ടതില്ലെന്നാണ്‌ വിമുക്തഭടനായ വി വി പ്രഭാകരന്റെ വാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top