09 December Friday

എല്ലാവരും ഉന്നതിയിലേക്ക്; സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ രണ്ടു മതുൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

തിരുവനന്തപുരം> ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബർ രണ്ടു മുതൽ 16 വരെ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം വിവിധ പരിപാടികളോടെ നടത്തും.

"എല്ലാവരും ഉന്നതിയിലേക്ക്" എന്ന മുദ്രവാക്യമുയർത്തി 2022 വ്യത്യസ്ത പരിപാടികളാണ് കേരളത്തിലെമ്പാടും നടത്തുന്നത്. പക്ഷാചരണത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കനകക്കുന്ന് നിശാ​ഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻ കുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവർ പങ്കെടുക്കും.

വൈകുന്നേരം മൂന്നിന് യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് നിന്നാരംഭിക്കുന്ന ഐക്യദാർഢ്യ ഘോഷയാത്ര പൊലീസ് മേധാവി അനിൽ കാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. പൊതുസമ്മേളനത്തിനു ശേഷം അലോഷിയുടെ ഗാനസന്ധ്യ അരങ്ങേറും. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ ക്യാമ്പുകൾ, ഊരുകൂട്ടങ്ങൾ, കലാപരിപാടികൾ, പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം, നിർമ്മാണ ഉദ്ഘാടനങ്ങൾ, വായ്പാ വിതരണം, ഭവനങ്ങളുടെ താക്കോൽ കൈമാറൽ, മുതിർന്നവരെ ആദരിക്കൽ തുടങ്ങിയ 2022  പരിപാടികളാണ് വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 16 വരെ സംഘടിപ്പിക്കുന്നത്. 16 ന് വൈകുന്നേരം 4.30 ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിലാണ് സമാപന സമ്മേളനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top