27 September Monday

ക്ഷേമ പെൻഷൻ 
5 മുതൽ ; ക്ഷേമനിധി ബോർഡുകളിലെ 6,60,515 പേർക്കായി 207.57 കോടി

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021


തിരുവനന്തപുരം
ജൂലൈ, ആഗസ്ത്‌ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ അഞ്ചുമുതൽ വിതരണം ചെയ്യും. ഇതിനായി 1689.45 കോടി രൂപ നീക്കിവയ്‌ക്കും. 55,12,607 പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുക. സാമൂഹ്യസുരക്ഷാ പെൻഷന്‌ 1481.88 കോടി രൂപ വേണം. 48,52,092 പേർക്കാണ്‌ അർഹത. ക്ഷേമനിധി ബോർഡുകളിലെ 6,60,515 പേർക്കായി 207.57 കോടി വിതരണം ചെയ്യും. ബാങ്ക്‌ അക്കൗണ്ടുവഴി വിതരണം ചെയ്യുന്ന പെൻഷൻ ഒമ്പതോടെ അക്കൗണ്ടിൽ ലഭ്യമാകാൻ തുടങ്ങും. ഏഴിനും എട്ടിനും ബാങ്ക്‌ അവധിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top