കൊച്ചി
‘ഈ കോവിഡ് കാലത്ത് പെന്ഷന് പൈസ ഞങ്ങളെപ്പോലുള്ളവര്‍ക്ക് എത്ര ആശ്വാസമാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. അഞ്ചുമാസത്തെ പെന്‍ഷനാണ് മെയ് മാസത്തിൽ കിട്ടിയത്. മെയ്, ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലേത് ആഗസ്തില്‍ കിട്ടി... സെപ്തംബറിലും ഒക്ടോബറിലും അതതു മാസം കിട്ടി... സെപ്തംബര്‍ മുതല്‍ 1400 രൂപ കിട്ടുന്നുണ്ട്. അടുത്തവര്‍ഷം 1500 രൂപയാക്കും. സര്‍ക്കാരിനോട് നന്ദിയുണ്ട്...' സംസ്ഥാന സര്‍ക്കാരിന്റെ വികലാംഗ പെന്ഷന് വാങ്ങുന്ന ഇടപ്പള്ളി സ്വദേശിനി എണ്‍പത്തേഴുകാരി മേരി സുബ്രഹ്മണ്യം പറയുന്നു.
വലതുകൈയ്ക്ക് സ്വാധീനം കുറവുള്ള മേരി 11 വര്‍ഷമായി വികലാംഗ പെന്ഷന് വാങ്ങുന്നുണ്ട്. എറണാകുളം മാര്‍ക്കറ്റില്‍ പച്ചക്കായ വില്‍പ്പനയായിരുന്നു ജോലി. അവിടെവച്ചുണ്ടായ അപകടത്തിലാണ് വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടത്. അതോടെ ജോലിക്കു പോകാന്‍ കഴിയാതെയായി. ഇപ്പോള്‍ ഏകവരുമാനം പെന്‍ഷനാണ്. മരുന്നിനായിരുന്നു പെന്‍ഷന്‍തുക ചെലവഴിച്ചിരുന്നത്. കോവിഡ് കാലമായതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തിന് മേരിയുടെ പെന്‍ഷന്‍തുകയും സര്‍ക്കാര്‍ നല്കിയ സൗജന്യ ഭക്ഷ്യകിറ്റും ആശ്വാസമായി. മേരിയെപ്പോലെ നിരവധിപേര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ക്ഷേമപെന്‍ഷനും സൗജന്യ ഭക്ഷ്യകിറ്റും തുണയാകുന്നത്.
പത്തൊമ്പതു മാസത്തെ പെന്ഷന് കുടിശ്ശിക ബാക്കിവച്ചാണ് ഉമ്മന്‍ചാണ്ടി അധികാരമൊഴിഞ്ഞത്. അന്ന് പെന്ഷന് തുക 600 രൂപ ആയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യവര്‍ഷംതന്നെ പ്രകടനപത്രികയിലെ വാഗ്ദാനംപോലെ ക്ഷേമപെന്ഷന് 1000 ആക്കി. തുടര്‍ന്ന് വര്‍ഷംതോറും 100 രൂപവീതം വര്‍ധിപ്പിച്ചു. 2020 ഏപ്രിലില്‍ 1300 രൂപയായും മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി സെപ്തംബറില്‍ 1400 രൂപയായും ഉയര്‍ത്തി. 2021 ജനുവരിയോടെയിത് 1500 രൂപയാകും.
ജില്ലയില്‍ 4,45,731 ക്ഷേമ പെന്‍ഷന്‍കാര്‍
ജില്ലയില്‍ ആകെ 4,45,731 ക്ഷേമ പെന്‍ഷന്‍കാരാണുള്ളത്. 35,440 പേര്‍ക്ക് കര്‍ഷകത്തൊഴിലാളി പെന്‍ഷനാണ് ലഭിക്കുന്നത്. 2,51,493 പേര് വാര്‍ധക്യ പെന്‍ഷനും 33,115 പേര് വികലാംഗ പെന്‍ഷനും 7,398 പേര് അവിവാഹിതര്‍ക്കുള്ള പെന്‍ഷനും 1,18,285 പേര് വിധവാ പെന്‍ഷനും വാങ്ങുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..