10 August Monday

മഴക്കെടുതിയിലും നുണപ്രചരണം; മൂന്ന് ദിവസത്തേക്ക് പെട്രോള്‍ പമ്പ് തുറക്കില്ല എന്ന് വ്യാജസന്ദേശം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

തിരുവനന്തപുരം > മഴക്കെടുതിയെ തുടര്‍ന്ന് ടാങ്കറുകള്‍ ഓടാത്തതിനാല്‍ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല എന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജസന്ദേശം പരക്കുന്നു. റോഡ് തടസ്സം കാരണം ടാങ്കറുകള്‍ ഓടാത്തതിനാല്‍ മൂന്ന് ദിവസത്തേക്ക് പമ്പുകള്‍ തുറക്കില്ല എന്നാണ് നുണപ്രചരണം. എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഇതിനെ സംബന്ധിച്ച യാതൊരു അറിയിപ്പും ഇതുവരെ നല്‍കിയിട്ടില്ല. ആധികാരികമല്ലാത്ത വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലടെ പ്രചരിപ്പിക്കരുതെന്ന് എല്ലാവകുപ്പ് അധികൃതരും അറിയിപ്പ് നല്‍കിയിരുന്നു.

ഇടുക്കി, ഇടമലയാര്‍ ഡാമുകളെല്ലാം തുറന്നുവിട്ടുവെന്നും ചിലര്‍ നുണപ്രചരണം നടത്തുന്നുണ്ട്. ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളിലെല്ലാം കൂടി നിലവില്‍ 30% ത്തില്‍ താഴെ വെള്ളമേയുള്ളൂ. ഇടുക്കിയില്‍ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സന്ദേശങ്ങള്‍ പങ്കുവെക്കരുതെന്ന് കെഎസ്ഇബി അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top