Deshabhimani

സ്‌മാർട്ട്‌ സിറ്റി പദ്ധതി ; നേട്ടം മറയ്‌ക്കാൻ പുകമറ ; ഏതിർക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 01:24 AM | 0 min read


തിരുവനന്തപുരം
കൊച്ചി സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽനിന്ന്‌ ടീകോമിനെ ഒഴിവാക്കാനും സ്ഥലം ഏറ്റെടുത്ത്‌ ഐടി വികസനം ഉറപ്പാക്കാനുമുള്ള സർക്കാർ നീക്കത്തെ ഏതിർക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യം. ടീകോമിന്റെ കൈവശമുള്ള 246 ഏക്കർ ഭൂമി സർക്കാരിന്റെ കൈവശം എത്തുന്നതോടെ ഐടി വികസനത്തിന് ഈ ഭൂമി ഫലപ്രദമായി ഉപയോഗിക്കാനാകും എന്ന യാഥാർഥ്യം മറച്ചുവയ്‌ക്കാനാണിത്‌.

കൊച്ചി ഇൻഫോപാർക്കിൽ 99 ശതമാനം സ്ഥലത്തും വിവിധ കമ്പനികളായി കഴിഞ്ഞു. പുതിയ കമ്പനികൾക്ക് കടന്നുവരാനും അടിസ്ഥാന സൗകര്യ വികസനത്തിനും സ്ഥലപരിമിതിയാണ്‌ പ്രധാന തടസ്സം. ഈ സാഹചര്യത്തിൽ ടീകോമിന്റെ കൈവശമുള്ള 246 ഏക്കർ ഭൂമി സർക്കാരിലേക്ക് എത്തുന്നതോടെ ഐടി വികസനം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കും.

ടീകോമിന് നൽകിയ ഭൂമിയിൽ നാമമാത്ര കമ്പനികളാണ് പ്രവർത്തിക്കുന്നത്. പതിനായിരത്തിൽ താഴെ തൊഴിലവസരവും. 2005ൽ സ്മാർട്ട് സിറ്റി പദ്ധതിക്ക്‌ തുടക്കമിട്ടെങ്കിലും ഒരു നടപടിയും യുഡിഎഫ് സർക്കാർ ചെയ്തില്ല. 2011ൽ വിഎസ് സർക്കാരാണ് പദ്ധതിയുടെ മുന്നോട്ടുപോക്കിനായി ഇടപെട്ടത്. തുടർന്നുവന്ന യുഡിഎഫ് സർക്കാർ ഒന്നും ചെയ്‌തില്ല. പദ്ധതി പ്രദേശത്തെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചതും പശ്ചാത്തല വികസനത്തിന് നടപടി സ്വീകരിച്ചതും എൽഡിഎഫ് സർക്കാരുകളാണ്.



deshabhimani section

Related News

0 comments
Sort by

Home